ഒരു ഗാനം ......
മഞ്ഞുലാവുന്ന വഴിയിലന്നു ഞാൻ
ചില്ലുടഞ്ഞ മനസ്സൊന്നുമായി ഞാൻ
എന്തിനായ് നിന്റെ നൊമ്പരം ചേർന്ന
ചന്ദനം തുടു നെറ്റിയിൽ ചാർത്തി
കാറ്റു വന്നെന്റെ മേടയിൽ ചൊല്ലി
കാതര സ്വര മാധുരി
കതിരവന്നൊളി കണ്ണുമായ് നീട്ടി
നിന്റെ കയ്യിലെ മഞ്ജരി
ചെമ്പകപ്പൂ ചോർന്ന സന്ധ്യയിൽ
മന്ത്രകോടി മിനുക്കി താരകൾ
എന്തിനായ് നിന്റെ തമ്പുരു മീട്ടി
കാത്തിരുന്നു ഞാനേകനായ് ......
മഞ്ഞുലാവുന്ന വഴിയിലന്നു ഞാൻ
ചില്ലുടഞ്ഞ മനസ്സൊന്നുമായി ഞാൻ
എന്തിനായ് നിന്റെ നൊമ്പരം ചേർന്ന
ചന്ദനം തുടു നെറ്റിയിൽ ചാർത്തി
കാറ്റു വന്നെന്റെ മേടയിൽ ചൊല്ലി
കാതര സ്വര മാധുരി
കതിരവന്നൊളി കണ്ണുമായ് നീട്ടി
നിന്റെ കയ്യിലെ മഞ്ജരി
ചെമ്പകപ്പൂ ചോർന്ന സന്ധ്യയിൽ
മന്ത്രകോടി മിനുക്കി താരകൾ
എന്തിനായ് നിന്റെ തമ്പുരു മീട്ടി
കാത്തിരുന്നു ഞാനേകനായ് ......
No comments:
Post a Comment