15 October 2013

നിഴലേ നിലാവത്ത്



നിഴലേ നിലാവത്ത് നീ മാത്രമാകുമ്പോള്‍
അരിമുല്ല പൂക്കുന്നിതാര്‍ക്കുവേണ്ടി?

മിഴികള്‍ പറഞ്ഞു തന്നീടില്‍
അധരം വിതുമ്പി നിന്നീടില്‍
അറിയാതെ ഞാന്‍ വിട
വാങ്ങുകില്ലായിരുന്ന-
റിയാതെ നിന്‍ മനം നോവിക്കില്ല..

നിഴലേ നിലാവത്ത് നീ മാത്രമാകുമ്പോള്‍
അരിമുല്ല പൂക്കുന്നിതാര്‍ക്കുവേണ്ടി?

മാനത്ത് ചാന്ദ്ര സംഗീതം തീര്‍ക്കുമാനന്ദം;
നോവിലുന്മാദം....
അറിയാന്‍,തമ്മിലലിയാന്‍
വാക്കും പൊരുളും പോലൊന്നാകാന്‍.
മിഴിരണ്ടിലും ചൊടി ചേര്‍ത്തു ഞാന്‍
മൃദു ചുംബനം നല്‍കിയുറക്കാം..
നിന്‍ ചുടു നെടുവീര്‍പ്പ് നെഞ്ചോടു ചേര്‍ക്കാം......

നിഴലേ നിലാവത്ത് നീ മാത്രമാകുമ്പോള്‍
അരിമുല്ല പൂക്കുന്നിതാര്‍ക്കുവേണ്ടി?



1 comment: