നാവുടലാള്‍
കുഞ്ഞുന്നാളില്‍ കൊലുകോലെ സംസാരിച്ചിരുന്ന രേണുവിനെ കുറിച്ച് നാട്ടുകാര്‍ പറയുമായിരുന്നു "അച്യുതന്‍ കുട്ടിയുടെ മോള്‍ക്ക് ഉടലിനു ചുറ്റും നാവാ ". കുട്ടിയല്ലേ വളരുമ്പോ മാറിക്കോളും എന്ന് അച്യുതന്‍ കുട്ടിയും കരുതി . വിചാരിച്ചത് പോലെ തന്നെ വളര്‍ന്നപ്പോ അവളധികമാരോടും സംസാരിക്കാത്ത അടക്കവും ഒതുക്കവുമുള്ലൊരു പെണ്ണായി . എങ്കിലും രേണുവിനെ കുറിച്ച് ഓരോരുത്തര്‍ പറഞ്ഞു കൊണ്ടേയിരുന്നു "അവളുടെ ഉടലെന്നെ വിളിക്കുന്നു".

:
ReplyDelete