10 February 2014

ഒരു തൂവലാകുന്നു ...


മാമരക്കൊമ്പില്‍ ദേവകീ തനയന്‍
മാറോടു ചേര്‍ത്തൊരു കുഴലുമായി.
കളി പറഞ്ഞവനെന്റെ കണ്ണീരതൊപ്പുമ്പോള്‍
കടലാസു തോണി പോല്‍ ഉള്ളം വിറക്കുന്നു.
നിറകണ്ണുമായിഞാന്‍ ചാരത്തിരുന്നു നിന്‍
കര താരിലറിയാതെ മുറുകെ പിടിക്കുന്നു.
                                                         
                                                     ( മാമരക്കൊമ്പില്‍)

കാമിനിമാരോടായ് കണ്ണന്‍ കയര്‍ക്കുന്നു
കാല്‍ തെറ്റി വീഴും കിടാവേ ആസ്വസിപ്പാന്‍
ചാരത്തെ കല്ലിനെ തല്ലാന്‍ തുടങ്ങും പോല്‍
ദൂരത്തെ പയ്യിനെ ചുമ്മാ പഴിക്കും പോല്‍

                                                     ( മാമരക്കൊമ്പില്‍)

നെഞ്ചോടു ചേര്‍ക്കുന്നു; നെറുകില്‍ തലോടുന്നു
കുഴലൂതി മിഴിയിലെ അഴലാഴിയാറ്റുന്നു.
അതി ഗൂഡമെന്‍ ചിത്തമൊരു തൂവലാകുന്നു
കണ്ണ്‍നതിലോലമതിനെ തന്‍ മുടിയില്‍ തിരുകുന്നു .....

                                                        ( മാമരക്കൊമ്പില്‍)

2 comments: