16 October 2013

വാഴ് വേ മായം



പൂവിതള്‍ കൊഴിഞ്ഞ്;
പച്ചിലയിലുരുമ്മി
താഴെക്കുതിര്‍ന്നു വീണ നാള്‍
അറിയാതെ ഇല പാടി
വീണ പൂവിന്റെ നൊമ്പരം
"അവനി വാഴ്വ് കിനാവ് കഷ്ടം!"

പച്ചില പഴുത്ത്
ചില്ല തന്‍ ഹൃദയം മുറിച്ച്
ലോലമാം കാറ്റിലാടിയാടി
പതിയെ നിലം പതിക്കവെ
ഉണ്മയറിഞ്ഞുതാനിലപാടി-
"യവനി വാഴ്വ് കിനാവ് കഷ്ടം!"


1 comment: