മലര്‍കാലം മാറി ,ഈരില കൊഴിഞ്ഞു വീണു
പകലിലിരവിന്റെ പുത്രിയായ് വന്നൊരാ
പകല്‍ പക്ഷി,പകല്‍ പക്ഷി പറന്നു പോയി.....
ചെറുതൂവലോലും ഓര്‍മ്മകള്‍ തനിച്ചാക്കി
മിടിക്കുമീ നെഞ്ചിന് നെരിപ്പോട് തീണ്ടാതെ
പകല്‍ പക്ഷി ,പകല്‍ പക്ഷി പറന്നു പോയി
ഒരുകാലമീ കാടും പുഴകളും കുളിരണിഞ്ഞു
അവള് മീട്ടുമീണത്തിന് ചുംബനത്താല്‍
ചിലരൊക്കെ പറഞ്ഞവളുലകത്തില് പിറന്നതാം
ഗന്ധര്‍വ വീണയോ, മൊഴി മൂളും മുരളിയോ ?
നല്ല രചന പറക്കട്ടെ പക്ഷികൾ
ReplyDelete