കുന്നിന്‍ ചോട്ടിലെ കുറുകും മൈനേ..
തീരം വെടിഞ്ഞൊരു പുഴയവിടുണ്ടോ ?
കാമുകന്‍ കാറ്റിനു കൂടവിടുണ്ടോ?
ആഹാ..... ആഹാ... ...ആ .....ആ ...ആ...
മാനത്തെ അമ്പിളി മാമന്‍റെ കയ്യിലെ
മാരിവില്ലാകാന്‍ കൊതിച്ചു
പുഴയൊരു മാരിവില്ലകാന്‍ കൊതിച്ചു
ആഹാ..... ആഹാ... ...ആ .....ആ ...ആ...
ചിറ്റോളം വന്നു തടുത്തു ;
നിഴല്‍ വഴി നീളേ കാവലിരുന്ന;
നിഴല്‍ വഴി നീളേ കാവലിരുന്നു ....
കതിരോനെ ധ്യാനിച്ചും;
പ്രണയം നടിച്ചും.
കാമുകന്‍ കാറ്റിനാല്‍ താരിലകള്‍ കൊഴിച്ചും
തണുവെ മറച്ചും ,സ്വയമേ തപിച്ചും.
താനേ ഉയര്‍ന്നു പൊങ്ങി, പുഴ
താനേ മറഞ്ഞു താണു....
(കുന്നിന്‍ ചോട്ടിലെ കുറുകും ....)
No comments:
Post a Comment