കവിത
ഇളം കുയിലേ ഇളം കുയിലേ
നീ വരുമോ ഇതു വഴിയേ ?
കനവെരിയും ചിറകുകളിൽ
കവിതയുമായിതു വഴിയേ.
മഴമുകിലേ മഴമുകിലേ
നീർമണി നീ പൊഴി മുകിലേ;
നനവെഴുമാ ചെറുകുളിരിൽ
കനവുണരാൻ കനി മുകിലേ .
വിരുന്നു വന്നു വാക്കുകൾ
പിരിഞ്ഞു പോയ സന്ധ്യയിൽ;
അഴൽ ചിരാതിനുള്ളിലെ
അനന്തമായ കൂരിരുൾ
അറിഞ്ഞു തന്നു വിണ്ണിലെ
അമൂർത്ത രാഗ സൗരഭം;
മദിച്ചുണർന്ന പക്ഷികൾ
കൊതിച്ചു പോയ തേൻകണം.
ഇരി കുയിലേ ഇളം കുയിലേ
ഈ വനിയിലൊരിത്തിരി നേരം.
ഇണക്കുയിലിൻ ഇമകളിലെ
പ്രണയവുമായൊരിത്തിരി നേരം.
മതി മുകിലേ മഴമുകിലേ
നീർകുടമിനി അട മുകിലേ
പറ മുകിലേ പല വഴിയേ
നന മുകിലേ നലമവിടെ ...
ഗാനം തന്നെ
ReplyDelete