27 February 2014

മിനെറല്‍ വാട്ടര്‍

വെള്ളം കുടിച്ചു  ദാഹമൊന്നല്ല
 വിശപ്പുമകറ്റിയിരുന്നോരപ്പൂപ്പന്‍ തന്‍
കഷ്ടപ്പാടുകളൊരു പഴയ കഥ .

വെള്ളം വിറ്റ് വിശപ്പ്‌ മാറ്റാമെന്നത് മാത്രമല്ല
  മാഴ്സിഡസും, ജാഗ്വാറും വാങ്ങി
കറങ്ങാമെനത് പുതിയ കഥ.

1 comment: