26 February 2014

അച്ഛന്‍


എന്നാലുമെന്നുണ്ണീ നീയങ്ങനെ പറഞ്ഞു
കളഞ്ഞല്ലോ?

പിറവിയില്‍ നീ; ആ ദ്യം കരഞ്ഞതൊന്നൊഴിച്ചാല്‍
ഒരു കരച്ചിലിലും
കണ്ടെത്തിയിട്ടില്ല ഞാനെന്നാനന്ദം.

എന്‍ സ്നേഹനീരൊഴുക്ക്
നിന്നടിവേരറുക്കാതിരിക്കാന്‍;
നീയൊരു പതിരില്ലാക്കതിരായ് തുടുക്കാന്‍,
ഒരു സൂര്യനായ് ഞാനൊരു ചെറു ചൂടേകിയതോ
നിന്‍ നൊമ്പരം?

1 comment:

  1. ഇപ്പോള്‍ അറിയുന്നില്ലെങ്കില്‍ പിന്നീട് അറിയും!!

    ReplyDelete