06 February 2013

നീയും ഞാനും

നീ എനിക്ക് വീഞ്ഞ് പോലെയാണ്
പഴകും തോറും വീര്യമേറും വീഞ്ഞ് ..
ഞാന്‍ നിനക്കൊരു കാര്‍ബണ്‍ കടലാസും
എഴുതും തോറും പഴകും വെറും കടലാസ്

നീയൊരു വണ്ട്‌ പോലെയാണ്
പല പല പൂക്കളില്‍ ചിറകു തളരും വരെ പായാം
ഞാനൊരു കാട്ടുപൂവ് വിരിഞ്ഞിടത്ത് നിന്നൊന്നനങ്ങാന്‍
കാറ്റിന്റെ കൈ പിടിക്കണം

നീയൊരു പൌര്‍ണമി, ഞാനോ  തിര;
നിന്നിലേക്കുയര്‍ന്ന്  ഹതാശനായി ഉള്‍വലിയേണ്ട വെറും തിര
നീയൊരു കൊതിയൂറും ചായ
ഞാനതിലരിച്ചു മാറ്റപ്പെട്ട  ചായപ്പൊടി

എനിക്ക് നീ അര്‍ദ്ധമയക്കത്തിലുണര്‍ന്ന നഗ്നമാം കവിത
നിനക്കോ ഞാന്‍ വെറുമൊരു പൊറാട്ട് നാടകം
ഞാനൊരുടുക്ക് പോലെയാണ്
കൊട്ടിയാല്‍ പിടക്കും ,നീയോ
തട്ടിയാല്‍ പതം വന്നു പാകമാകും പൊറോട്ടമാവും

പ്രണയം നിനക്ക് നീര്‍കുമിള പോലെ
എനിക്കതി കഠിനമാം  വജ്രവും
നിനക്ക് നിശബ്ദ താഴ്വര
എനിക്ക് ജന്മാന്തര കുറിഞ്ഞി
നിനക്ക് വയലറ്റ്
എനിക്ക് ചുവപ്പ്

എനിക്ക് നീ വെളിച്ചം, നിനക്ക് ഞാനിരുട്ടും
നീ വരുമ്പോള്‍ നിശ്ചയമായും മായേണ്ട കൂരിരുട്ട് .....


4 comments:

  1. blend of fiction and realism...nice one.

    ReplyDelete
  2. seriyanu love ena oralkku vedhanayum , pinee thamasayum ane ..

    ReplyDelete
  3. seriyanu love ena oralkku vedhanayum , pinee thamasayum ane ..

    ReplyDelete
  4. ഇരുട്ടിന്‍റെയുള്ളിന്‍റെയുള്ളിലെ ഒരു
    ചെറുനുരുങ്ങുവേട്ടമായിരുന്നു നീ..

    കുതറിയോടിയത് ഞാനായിരുന്നു..
    കൂരിരുട്ടില്‍ ഇന്ന് ഞാന്‍ തനിച്ച് ..

    ReplyDelete