ഒരേ കടൽ
എന്നെ മറക്കരുതേയെന്ന്
ഞാനൊരിക്കലും വിലപിക്കാറില്ല .
എന്നെ ഞാൻ തന്നെ മറക്കെണ്ടാതായുള്ളപ്പോൾ
നീയോർക്കണമെന്നതിലെന്തൌചിത്യം.
വഴി പിരിഞ്ഞ പുഴ പോലെ
നീയും ഞാനുമൊഴുകും
ഒരിക്കലൊന്നായിരുന്നെന്ന ഓർമ്മ
പായും വഴിയിലലിയിച്ച്
വിരഹത്തിന്റെ നോവ്
നേരിന്റെ നിസ്സഹായതയിൽ
തട്ടിചിതറും.
പതഞ്ഞു പൊങ്ങി ,ഉറഞ്ഞു താഴും.
അനന്തരം ഓർമയും മറവിയുമില്ലാത്ത
ഒരേ കടലിലേക്ക് .......
എന്നെ മറക്കരുതേയെന്ന്
ഞാനൊരിക്കലും വിലപിക്കാറില്ല .
എന്നെ ഞാൻ തന്നെ മറക്കെണ്ടാതായുള്ളപ്പോൾ
നീയോർക്കണമെന്നതിലെന്തൌചിത്യം.
വഴി പിരിഞ്ഞ പുഴ പോലെ
നീയും ഞാനുമൊഴുകും
ഒരിക്കലൊന്നായിരുന്നെന്ന ഓർമ്മ
പായും വഴിയിലലിയിച്ച്
വിരഹത്തിന്റെ നോവ്
നേരിന്റെ നിസ്സഹായതയിൽ
തട്ടിചിതറും.
പതഞ്ഞു പൊങ്ങി ,ഉറഞ്ഞു താഴും.
അനന്തരം ഓർമയും മറവിയുമില്ലാത്ത
ഒരേ കടലിലേക്ക് .......
No comments:
Post a Comment