അനിഷ്ടം
എന്റെ കയ്യു നിന്റെ കയ്യോടുരുമ്മവേ
നീ പിൻവാങ്ങിയതനിഷ്ടം.
എന്റെ കണ്ണു നിന്റെ കണ്ണോടിടയവേ
നീ ദൂരങ്ങളിൽ മിഴി നട്ടതനിഷ്ടം.
തുലാമഴയിൽ കൂട്ട് പോകവേ
നിനയാതേറ്റ മിന്നലിടിയി-
ലുള്ളു പിളർന്നിട്ടുമൊരു
താങ്ങാകുവാൻ
വെമ്പിയോരെൻ മെയ്യിലഭയം കാണാതെ,
ചിരിച്ചൊളിച്ചതും
നിന്നനിഷ്ടം.
ഇട നെഞ്ഞിലുണർന്ന തുംബപ്പൂവിന്റെ
ചന്തം കാണാതെ;
മാറി പ്പറന്ന പൂത്തുമ്പീ ...
വിരിഞ്ഞതെന്തിന്ന്?
തുടുത്തതെന്തിന്ന് ?
വിശ്വാസത്തെയ്യങ്ങളവിശ്വാസി ഞാനണിഞ്ഞു,
കനലാടി; കാലു പൊള്ളി യെന്റെ
കുലദൈവങ്ങളേ .....
കുടിലമായിരുന്നെങ്കിലെന്റെ സ്നേഹ-
മീറനണി യാതെ,
കരിഞ്ഞു വീഴാതെ ,
അടിവേരു ചീയാതെ ,
നുള്ളിമാറ്റാതെ ,
പ്രളയ ചേറില ടിയാതെ,
കതിരാടി നിന്നേനേ .......
എന്റെ കയ്യു നിന്റെ കയ്യോടുരുമ്മവേ
നീ പിൻവാങ്ങിയതനിഷ്ടം.
എന്റെ കണ്ണു നിന്റെ കണ്ണോടിടയവേ
നീ ദൂരങ്ങളിൽ മിഴി നട്ടതനിഷ്ടം.
തുലാമഴയിൽ കൂട്ട് പോകവേ
നിനയാതേറ്റ മിന്നലിടിയി-
ലുള്ളു പിളർന്നിട്ടുമൊരു
താങ്ങാകുവാൻ
വെമ്പിയോരെൻ മെയ്യിലഭയം കാണാതെ,
ചിരിച്ചൊളിച്ചതും
നിന്നനിഷ്ടം.
ഇട നെഞ്ഞിലുണർന്ന തുംബപ്പൂവിന്റെ
ചന്തം കാണാതെ;
മാറി പ്പറന്ന പൂത്തുമ്പീ ...
വിരിഞ്ഞതെന്തിന്ന്?
തുടുത്തതെന്തിന്ന് ?
വിശ്വാസത്തെയ്യങ്ങളവിശ്വാസി ഞാനണിഞ്ഞു,
കനലാടി; കാലു പൊള്ളി യെന്റെ
കുലദൈവങ്ങളേ .....
കുടിലമായിരുന്നെങ്കിലെന്റെ സ്നേഹ-
മീറനണി യാതെ,
കരിഞ്ഞു വീഴാതെ ,
അടിവേരു ചീയാതെ ,
നുള്ളിമാറ്റാതെ ,
പ്രളയ ചേറില ടിയാതെ,
കതിരാടി നിന്നേനേ .......
ഇതൊന്നു ലിസ്റ്റ് ചെയ്യൂ സുഹൃത്തേ സൈബെര്ജലകം.ചിന്ത തുടങ്ങിയ സ്ഥലങ്ങളില എങ്കിലും
ReplyDeleteനന്നായിരിക്കുന്നു കവിത