01 April 2014

ക്ഷിതിയെ ക്ഷമിച്ചാലും



നാടു വിറ്റെന്റമ്മേ    കാടു വിറ്റെന്റമ്മേ
കാട്ടരുവി ചോലയിലെ കണ്ണീരും വിററമ്മേ
പച്ച വിറ്റെന്റമ്മേ പകലന്തിചോപ്പു വിറ്റെന്റമ്മേ
കൂന്തളിരുള്‍ പേ പുകയില്‍ മാനം കറു ത്തമ്മേ  

നഗരം മുടിച്ചിട്ടും നക്കി തുടച്ചിട്ടും
മതി വരാത്തോരാണമ്മേ 
നാട്ടിന്‍പുറങ്ങളിന്‍, നന്മക്കളങ്ങളിന്‍ 
ഉള്ളം മുറിക്കണ മ്മേ

പുഴയെനിക്കില്ലമ്മേ;
പുഴമീനോ പിണങ്ങിപ്പോയെന്റമ്മേ
മഴയെനിക്കില്ലമ്മേ;
മഴക്കാറോ  മാനം വിട്ടോടിയമ്മേ
കൂന്തളിരുള്‍ പേ പുകയില്‍ മാനം കറു ത്തമ്മേ 

കൊയ്ത്ത രിവാ ളെടുത്തു  കുഞ്ഞേലി
കൊയ്തുമെതിക്കണമ്മേ
നല്ല പിടിത്താളിനാല്‍ നങ്ങേലി
വല്ലം നിറയ്ക്കണമ്മേ 
ഓര്‍മ്മകളില്‍ ഓണവില്ലിന്‍
പൂക്കണിയാണമ്മേ 

ഓര്‍ക്കുവാനൊന്നുമേ ഇല്ലാത്തോരായെന്‍റെ 
മക്കള്‍ വളരണമ്മേ  
അതോര്‍കുന്പോളേറുന്ന  നോവിനാല്‍ 
നെഞ്ചകം  നീറിപ്പിടയണമ്മേ 

നാടു വിറ്റെന്റമ്മേ    കാടു വിറ്റെന്റമ്മേ
കാട്ടരുവി ചോലയിലെ കണ്ണീരും വിററമ്മേ
പച്ച വിറ്റെന്റമ്മേ പകലന്തിചോപ്പു വിറ്റെന്റമ്മേ
കൂന്തളിരുള്‍ പേ പുകയില്‍ മാനം കറു ത്തമ്മ......

1 comment:

  1. സകലതും വിറ്റിട്ട് മരിക്കാന്‍ ഒരുങ്ങുന്ന മനുഷ്യസമൂഹം

    ReplyDelete