01 April 2014

തീ വെയില്‍


അമ്മ വിടര്‍ത്തി മറഞ്ഞോരീ
ജ്ജീവിത ചെമ്മലര്‍
ചെന്തീ വെയിലേറ്റു
വാടിക്കരിഞ്ഞുവോ ?
തൊട്ടു തലോടുവാനൊട്ടു
നനയ്ക്കുവാന്‍
ഇതളൂര്‍ന്ന മലരൊന്നു
താങ്ങി നിര്‍ത്തീടുവാന്‍
കണ്ടീല ഞാനിന്നു
മാമര ക്കൊമ്പുകള്‍ 


ആര്‍ദ്ര മേഘങ്ങളേ
പെയ്യുമോയിന്നിനി
ആരറിയുന്നു നിന്നു-
ള്ളിന്റെ കാഠിന്യം .
വേരോ മടങ്ങി വിഫല-
മിനി നീരോ വെറും മിഥ്യ.
വീണിടും മണ്ണിലായ്
എന്ന് തോന്നീടിലോ
താങ്ങിടും കയ്യുമിനി
നിന്റെ താന്‍ തീവെയില്‍ ....

1 comment:

  1. നന്നായിരിയ്ക്കുന്നു

    ReplyDelete