14 June 2016

വൈകിയെത്തിയ മഴ


മറ്റെവിടെയോ പെയ്ത്‌
മടങ്ങി വന്ന മഴക്കു മേൽ
പെട്ടെന്നൊരിടിമിന്നൽ പോലെ
ചാടി വീഴുന്നുണ്ടാരോ,

വാ പൊത്തി വലിച്ചിഴച്ചി -
രുട്ടിന്റെ ആഴങ്ങളിൽ
വേപഥു തെല്ലും കൂടാ-
തേതൊരാളിൻ കരങ്ങൾ ?
പിറ്റേന്നു പ്രഭാതത്തിൽ
വെള്ളിടി പോലെ കേട്ടു
കൈതകൾ പൂക്കും കാട്ടിൽ
മറ്റൊരജ്ഞാത ജഡം.....

No comments:

Post a Comment