03 June 2016

പടിയിറക്കം


പണ്ടൊരൊന്നാം ക്ലാസിൽ,
തിരിഞ്ഞു നോക്കിയാലിടറി വീഴുമോരിടവപ്പാതിയും കണ്ണിലൊളിപ്പിച്ച്;
കറുത്ത കുപ്പിവള കിലുങ്ങുമോരെൻ
കൊച്ചരി കൈപ്പിടി വിട്ടച്ഛൻ പടിയിറങ്ങുന്നു........

ഇന്നൊരൊൻപതാം വാർഡിൽ
മീനമാസച്ചൂടിലാകെ
വിയർത്ത്
കൊയ്തൊഴിഞ്ഞ പാടം പോൽ
വിണ്ടുകീറി തളർന്നു കിടക്കുന്നുണ്ടച്ഛൻ,

പടിയിറങ്ങുന്നു ഞാൻ....
താലിച്ചരടിലുടക്കി പൊട്ടി വീഴുന്നിതാ
കുട്ടിയായിരുന്നപ്പോൾ
അച്ഛനിട്ടു തന്നൊരാ സ്ഫടിക മണി മാല.....

No comments:

Post a Comment