വന്നേരിയില്‍ വന്ന നേരം
പുളിമരക്കൊമ്പിലന്നൂഞ്ഞാല്
ക്കെട്ടിക്കളിച്ച നാളോര്‍മ്മയില്‍
ആടിയെത്തുന്നു....
വന്നേരിയില്‍ വന്ന നേരം
പുളിമരച്ചില്ലയിലന്നു കളനാദം
പൊഴിഞ്ഞ കിളി ഓര്‍മ്മയില്‍
കൂട് കൂട്ടുന്നു
വന്നേരിയില്‍ വന്ന നേരം
പുളിമര ചോട്ടിലന്നൊരുമിച്ച്
പല കൈയ്യൊരു ചോറ്റു-
പാത്രത്തിലുരുള തേടുന്ന
നാളോര്‍മ്മയില്‍ മധുരമിറ്റുന്നു
വന്നേരിയില്‍ വന്ന നേരം
നിലാവു പോല്‍ പ്രണയം
പുളിമരത്തണലില്‍ തെളിഞ്ഞു;
മിഴിനീര്‍ച്ചോല തീര്‍ത്തു വിട
പറയാതെ ഓടിയകലുന്നു
ഓര്‍മ്മകള്‍ മധുരിക്കുമെന്നു പോല്‍
ഇവിടെയിന്നോര്‍മ്മകലള്‍ക്കെന്തു
പുളിയാണിത്തെന്നോ?
No comments:
Post a Comment