മരം
വിത്തിലേക്ക് മടങ്ങുമ്പോള്‍,
നിറഞ്ഞ കൂടുകളില്‍ നിന്നും
കിളികള്‍ ആകാശത്തിലേക്ക് പറന്നുയരും
കാറ്റ് വീശി ഒടിഞ്ഞ ചില്ലകള്‍
പിടഞ്ഞുണരും;
പൂത്തു തളിര്‍ത്തു കനിയുതിര്‍ത്ത്
പതിയെ ഉള്‍വലിയും
തണലിനെ തളര്‍ന്ന വഴിയാത്രക്കാരന്
വിട്ടു കൊടുത്ത്,
പച്ചയും പൂനിറവും
കതിരവനഴിച്ചു നല്‍കും
ഇനിയൊരിടയപ്പാട്ടിന്
താളവുമായ് ഇലകള്‍
കാറ്റില്‍ പാറി നടക്കും
വിത്തിനെക്കാള്‍ ചെറുതാകണം
മരത്തിന്
വിത്തിലേക്ക് മടങ്ങുവാന്‍ ......
പിടഞ്ഞുണരും;
പൂത്തു തളിര്‍ത്തു കനിയുതിര്‍ത്ത്
പതിയെ ഉള്‍വലിയും
തണലിനെ തളര്‍ന്ന വഴിയാത്രക്കാരന്
വിട്ടു കൊടുത്ത്,
പച്ചയും പൂനിറവും
കതിരവനഴിച്ചു നല്‍കും
ഇനിയൊരിടയപ്പാട്ടിന്
താളവുമായ് ഇലകള്‍
കാറ്റില്‍ പാറി നടക്കും
വിത്തിനെക്കാള്‍ ചെറുതാകണം
മരത്തിന്
വിത്തിലേക്ക് മടങ്ങുവാന്‍ ......
No comments:
Post a Comment