11 July 2013

ബാല്യസഖി

നിനച്ചുറങ്ങി ഞാൻ നിന്നെയെത്ര രാവുകൾ
വെളുപ്പിനുണർന്നു  കളിച്ചിടാനായ് സഖീ
കള്ളനും പോലീസും, കോട്ടയ്ക്കാസ്പീഡാറും
കഞ്ഞിയും കറിയും  പാറകളിയും
കളിച്ചു തളർന്നു മടങ്ങിയെത്തിടു-
മ്പോളമ്മ തൻ തല്ലും
എത്ര മധുരം സഖീ അതെത്ര മധുരം
മേലിൽ ആവർത്തിക്കുമോ എത്രമേൽ കൊതിച്ചാലും


കൈ കൊട്ടി വിളിക്കാറുണ്ടാ  കാലം
കാറ്റ് വരുമ്പൊഴും ,മഴ നനയുംപൊഴും
കളിയന്കണം തന്നിലായ്
കുട്ടികൾ കലപില കൂട്ടുമ്പൊഴും
എത്ര മധുരം സഖീ അതെത്ര  മധുരം
മേലിൽ ആവർത്തിക്കുമോ എത്രമേൽ കൊതിച്ചാലും

ചിരിയായ് ചിരിച്ചതും വിങ്ങിക്കരഞ്ഞതും
സത്യമായിരുന്നന്ന്  സത്യമായും സത്യം
ചിരിയാൽ മറച്ചും ദുഖം നടിച്ചും
നീട്ടുന്നോരിജ്ജീവിതം കാട്ടുവാൻ മാത്രമായ്

ഓർക്കുന്നുവോ സഖീ കറുത്ത വളപ്പൊട്ടുകൾ
പെറുക്കി ഞാൻ ഒളിച്ചു വെച്ചതും
അച്ഛനമ്മ്യ്ക്കു നൽകിയൊരാ പണ്ടപ്പൊതി പോൾ
വിളിച്ചു നിൻ കൈകളിൽ സഗർവ്വം തന്നതും
ഓർക്കുന്നുവോ  സഖീ നീയാതോർക്കുന്നുവോ
ബാല്യകാലത്തിൻ മഹാ സ്നേഹഗാഥകൾ



No comments:

Post a Comment