08 April 2014

മഴയുടെ ആണ്‍മുഖം



മഴ പെയ്യും നേരം
നനവിയലും ജനലഴികളിലാനന്ദാല്‍
മുഖം ചേര്‍ത്തന്നവള്‍ നില്‍ക്കെ
പതിയെ തെളിയുന്നു
മഴയുടെ ആരും കാണാത്തൊരാണ്‍ മുഖം.

ലജ്ജാ വിവശയായ് തല കുനിച്ചു
 തന്‍ നിഴലനക്കങ്ങളില്‍ മിഴി പതിക്കെ ;
ചാറ്റലായ് അകത്തു വന്നാലികള്‍
ചൊടിയിണ ചുംബിച്ചു വാരിപ്പുണര്‍ന്നു പോയ്‌ .

സൂര്യാംശു അടങ്ങാന്‍ നേരമേകി-
യൊരാ തങ്ക ദുകൂലം
ആകെയുലഞ്ഞതാ  കിടക്കുന്നു
നിലത്തായൊരു കോണില്‍.

ആഭുഗ്നയായ് കരതളിര്‍ വിരിച്ചവ-
ളന്ഗം മറക്കെ; വിതുമ്പലും വിഴുങ്ങി,
വരി വണ്ടായ് പിതിര്‍ പടര്‍ത്തി
വെളിയിലാടിത്തിമിര്‍ത്തു പെയ്യുന്നു
മഴയുടെ ആരും കാണാത്തൊരാണ്‍മുഖം

No comments:

Post a Comment