05 May 2014

ആരു തന്നീ വസന്തം

ആരു തന്നാരു തന്നീ വെയിലില്‍
ആയിരം പൂവിട്ട പൊന്‍ വസന്തം
മീനപ്പൊരിവെയില്‍ പാല്‍ ചുരന്നോ
ആരു തന്നാര് തന്നീ വസന്തം

കാറ്റു വന്നീ വഴി കണ്ടു പോയി
ആരു തന്നാര് തന്നീ വസന്തം
നീലക്കരിന്കുയില്‍ പാടി വന്നു
ആരു തന്നാരു തന്നീ വസന്തം

കാറു വന്നോടി കുടം കമിഴ്ത്തി
ആരു തന്നാരു തന്നീ വസന്തം
വേനല്‍ പിറാവിന്റെ വെണ്‍ചിറകില്‍
ആരു തന്നാരു തന്നീ വസന്തം

ആറുഋതുക്കളുംഅമ്പരന്നു
ആരു തന്നാരു തന്നീ വസന്തം
വണ്ടു മുരണ്ടു മദിച്ചു വന്നു
ആരു തന്നാരു തന്നീ വസന്തം

കാറ്റങ്ങു പോയി പറഞ്ഞു പോലും
പൈമ്പുല്ലു ചാഞ്ചാടുമീ വസന്തം
കേട്ടവരൊക്കെ മൊഴിഞ്ഞു പോലും
നീ കണ്ടതോ വെറും പൊയ് വസന്തം
നാമ്പ് മുളച്ചിടാ തീവെയിലില്‍
കാമ്പുള്ള കള്ളമുരിയാട് കാറ്റേ

തൊണ്ട വരണ്ടൊരാ കാവ്യ കന്യ
പാടിയുണര്‍ത്തിയതീ വസന്തം ..

1 comment: