05 May 2014

കാത്തിരിപ്പ്

സന്ധ്യയ്ക്ക് കടല്‍ വാതില്‍ മുട്ടി
സൂര്യന്‍ അകത്തേയ്ക്ക്;
മറുത്തൊന്നുമുരിയാടാതെ
സലജ്ജം   കടല്‍,

പുലരിയില്‍ കൈവിട്ട കതിരവനെ
മേഘ ഗര്‍ഭം ധരിച്ചൊരുദരവും
നിറമിഴികളുമായ് കാത്തിരിപ്പായ് കടല്‍ ...

1 comment: