15 May 2014

ഒരു പാട്ട്

പൊന്നരളി തിരുകിയൊരു ചുരുള്‍ മുടിയതില്‍
തങ്കനൂലിഴ ചേര്‍ത്തു താര നാഥന്‍
ഇന്ദു മുഖി തിരുവുടലിലംബരം ചുറ്റി
ചന്ദമൊടു ചൊടിയില്‍ മൃദു ഹാസമാര്‍ന്നു (2)

ചില്ലികള്‍ പരിഭവ ചുരികയായി
നീള്‍മിഴി നീലത്തടാകമായി
കാമന്റെ കനവൊത്ത മൃദു നാസിക,
ചെമ്പരത്തിചൊടി ചെന്താരിണി
അന്‍പൊടു  കരം നീട്ടി അനുരാഗിണി
അഞ്ജനക്കുറി തൊട്ട കല്ലോലിനി.

ചെമ്പകപ്പൂ പൂത്തൊരുദരച്ചുഴി
ചന്ദനം ചാലിച്ച സ്വേദ ഖനി.
ഇക്കിളിയാക്കിടുമക്കുളിര്‍ തെന്നലിന്‍
മെയ് ചേര്‍ന്നു തുള്ളുന്നു കുറുനിരകള്‍

                                                                (പൊന്നരളി )

1 comment: