26 May 2014

കാക്കേ കാക്കേ കൂടെവിടെ



കാക്കേ കാക്കേ നിന്‍ കൂടെവിടെ
കൂട്ടില് കുഞ്ഞി കുയിലുണ്ടോ
കുയിലൊടു “കാ കാ”  ചൊല്ലാന്‍ ചൊന്നാല്‍
കുയിലോ പാടും "കുഹൂ കുഹൂ”

ഇളവെയിലണ്ണാര്‍ക്കണ്ണന്‍ ചാടും
മഹാ മരത്തിന്‍ കൊമ്പേറും
                       (കാക്കേ)

ഇത്തിരിയൊത്തിരിയുമ്മകള്‍ തന്നല്ലേ നിന്നമ്മ കാക്കമ്മ
ചക്കരമാങ്കനി കൊക്കിലൊതുക്കി തന്നില്ലേ നിന്നമ്മ കാക്കമ്മ
കുഹൂ കുഹൂ നീ പാടാതെ കാ കാ ചൊല്ലി പാടൂ നീ
പാട്ടിലൊരമ്മച്ചേലു നിറക്കു
                      (കാക്കേ)

അന്തിയിലോലച്ചന്തം മേയും വാനിന്‍ കൊമ്പത്തേറീടും
കന്നിനിലാവിന്‍ പാല്‍ പുഴ നീന്തി കാറ്റു വരും ചെക്കേറാനായ്
കൊമ്പിന് തുമ്പിക്കൈ കൂട്ടാകും കാട്ടാനകളായ് രാവേറും
നേരത്തില്‍ നീ കുഞ്ഞിക്കുയിലേ ചാരത്തോ നിന്നമ്മ തണലേ

മറഞ്ഞിടല്ലേ പിരിഞ്ഞിടല്ലേ
ദൂരത്ത്തായ് നീ പറന്നിടല്ലേ
(കാക്കേ)

2 comments:

  1. നല്ല പാട്ടുകള്‍

    ReplyDelete
  2. വായിക്കാന്‍ രസ്സമുണ്ട്.....നല്ല കവിത

    ReplyDelete