25 September 2014

പശു


 പശു,
കാടി കുടിച്ച നേരത്തറിഞ്ഞില്ല
കാലിടുക്കിലെ പാല്‍ കവര്‍ന്നത്.

വിശപ്പിനുത്തരം തന്ന്
വിശപ്പിനുത്തരമെടുത്തത്
കറവക്കാരന്റെ കൈമിടുക്ക്.

കാടിയിറ്റില്ലാത്ത പാനയും
ക്ഷീരമൊട്ടില്ലാത്ത അകിടും
തലയിട്ടും മുട്ടിയും തോറ്റ
കാളക്കിടാവിന് ;
പാതവക്കിലെ പുളിമരത്തടിയില്‍
മൃഷ്ടാന്ന ഭോജനം ......

1 comment: