കാളിന്ദി കാതോര്‍ത്തിരിക്കുന്ന കാലത്ത്
കാര്‍വര്‍ണ്ണനെങ്ങുപോയ്‌കണ്ടോസഖീ
ഓളങ്ങളെണ്ണി ഒടുങ്ങിയാ രാപ്പകല്‍
ഓമലാള്‍ മാധവന്‍ വന്നോ സഖീ
പയ്ക്കളോ പാല്‍ ചുരത്താതെന്തു ഗോഷ്ടികള്‍
കാട്ടി ക്കെറുവിപ്പൂ കണ്ണനെങ്ങേ സഖീ.(2)
നിദ്ര വിരി നീര്‍ത്തിയ മിഴികളുമായ് സൂര്യ-
നെത്ര നിമിയിനി നില്‍ക്കുമീപശ്ചിമം
തായ യശോദ തളര്‍ന്ന കണ്‍ കൂമ്പുമായ്
പാതി വഴിയോരത്ത് നില്പൂ സഖീ
കാട്ടുകടമ്പുകള്‍ പൂത്ത താഴ്വാരത്തില്‍
നേര്‍ത്ത കുഴല്‍ നാദമതു കേള്പൂ സഖീ
വേണുനിനാദം പൊഴിക്കുമാ മാധുരി
വേണുഗോപാലന്റെതല്ലേ സഖീ
എങ്ങു പോയെന്നവന്‍ ചൊല്ലിയെന്നാകിലെ-
ന്നുള്ളം തപിക്കില്ലയല്ലേ സഖീ
എങ്കിലും കണ്ണനില്‍ നീരസമില്ലെനി-
ക്കെന്തതോ ഞാന്‍ രാധയല്ലേ സഖീ
കണ്ണനെ അറിയുമുള്‍ക്കണ്ണേ സഖീ ......(2)
No comments:
Post a Comment